
ഡൽഹി: ഐഎസ്‌ആർഒക്ക് കീഴില്‍ ജോലി നേടാൻ അവസരം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതുതായി സയന്റിസ്റ്റ്/ എഞ്ചിനീയർ, റേഡിയോഗ്രാഫർ, ടെക്നീഷ്യൻ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
നിലവില്‍ നൂറിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവർ isro.gov.in എന്ന വെബ്സെെറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: നവംബർ 14

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
സയന്റിസ്റ്റ്/ എഞ്ചിനീയർ, റേഡിയോഗ്രാഫർ, ടെക്നീഷ്യൻ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 100+. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലായിരിക്കും നിയമിക്കുക.
തസ്തിക ഒഴിവ്
സയന്റിസ്റ്റ്/എഞ്ചിനീയർ 23 ഒഴിവ്
ടെക്നിക്കല്‍ അസിസ്റ്റന്റ് 28 ഒഴിവ്
സയന്റിഫിക് അസിസ്റ്റന്റ് 3 ഒഴിവ്
ടെക്നീഷ്യൻ ‘ബി’ 70 ഒഴിവ്
ഫയർമാൻ 6 ഒഴിവ്
പാചകക്കാർ 3 ഒഴിവ്
ഡ്രൈവർ 3 ഒഴിവ്
റേഡിയോഗ്രാഫർ 1 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
BE/B.Tech, എഞ്ചിനീയറിംഗ് , നഴ്സിംഗില്‍ ഡിപ്ലോമ, BSc, SSLC/SSC ഉള്ള ITI, 10-ാം ക്ലാസ് എന്നിവയാണ് വിവിധ തസ്തികയിലേക്കുള്ള യോഗ്യതകള്‍. വിശദമായ നോട്ടിഫിക്കേഷൻ വെബ്സെെറ്റില്‍ ലഭ്യമാണ്.
ശമ്പളം
സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകള്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെയാണ് ശമ്ബളം. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, നഴ്സ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
750 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. സ്ത്രീകള്‍, എസ്സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികള്‍, മുൻ സൈനികർ എന്നിവർക്ക് ഈ ഫീസ് പൂർണ്ണമായും തിരികെ നല്‍കും.മറ്റ് അപേക്ഷകർക്ക് 500 രൂപയും പരീക്ഷയ്ക്ക് ശേഷം തിരികെ നല്‍കും.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനം. ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് ‘എ’/ടെക്നീഷ്യൻ-ബി/ഡ്രാഫ്റ്റ്സ്മാൻ-ബി തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പകരമായി സ്കില്‍ ടെസ്റ്റ് നടത്തും.എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനം. ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് ‘എ’/ടെക്നീഷ്യൻ-ബി/ഡ്രാഫ്റ്റ്സ്മാൻ-ബി തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പകരമായി സ്കില്‍ ടെസ്റ്റ് നടത്തും.
അപേക്ഷിക്കേണ്ട വിധം
വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ പ്രോസ്പെക്ടസും https://www.isro.gov.in/Careers.html എന്നീ വെബ്സെെറ്റുകളില്‍ ലഭ്യമാണ്. ഉദ്യോഗാർഥികള്‍ 2025 നവംബർ 14 ന് മുൻപായി അപേക്ഷ പൂർത്തിയാക്കണം.



