
കൊച്ചി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.
സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും.
ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറയുന്നു. ഇതിനെതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.



