
പത്തനംതിട്ട: ഭാര്യയ്ക്ക് പ്രേത ബാധ ആരോപിച്ച് യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ പിടിയിലായി.
പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ്(54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ അഖിൽദാസ്(26) ഇയാളുടെ പിതാവ്ദാസ്(55) എന്നിവരാണ് മണർകാട് പോലീസിന്റെ പിടിയിലായത്.
യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ പ്രേതം കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് യുവാവിൻറെ മാതാവ് പൂജാരിയെ വീട്ടിൽ എത്തിക്കുക്കയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ 2ന് യുവതിയുടെ വീട്ടിലെത്തി.
പകൽ 11 മണിമുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തുകയായിരുന്നു. ഇതിനിടെ യുവതിക്ക് മദ്യം നൽകി ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുന്നതുൾപ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയും ചെയ്തു .
യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറിനിന്ന ഒന്നാംപ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്.
മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി സജി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ റിമാൻഡ് ചെയ്തു.







