
കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും ചങ്ങനാശ്ശേരി നഗരസഭയും സംയുക്തമായി നവംബർ ഒൻപതിന് (ഞായറാഴ്ച) ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ വിദ്യാർഥികൾക്കായി രചനാ, പ്രസംഗ മത്സരങ്ങൾ നടത്തും.
എൽ പി , യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പ്രസംഗം, കഥാ രചന, കവിതാ രചന, ഉപന്യാസം (എല്ലാം മലയാളം) ചിത്രരചനാ മത്സരങ്ങൾ നടക്കും.
രജിസ്ട്രേഷൻ മത്സരദിവസം രാവിലെ ഒൻപതുമണിക്ക്. പങ്കെടുക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447355195, 9447366800.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







