play-sharp-fill
ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

സ്വന്തം ലേഖകൻ

പാമ്പാടി: മീനടത്ത്​ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്​ ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക്​ പരിക്ക്​. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്‍കുഞ്ഞാണ്​ (43) മരിച്ചത്. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍ മാളികപ്പടി ജങ്ഷനുസമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽകോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. മീനടം-പാമ്പാടി റൂട്ടിലോടുന്ന ടി.എൻ.എസ്​ ബസും പാറപ്പൊടി കയറ്റിവന്ന ടിപ്പർലോറിയുമാണ്​ കൂട്ടിയിടിച്ചത്​. ലോറിയുടെ മുന്‍ഭാഗവും ബസി​െൻറ മുന്‍ഭാഗവും അപകടത്തില്‍ കുരുങ്ങിയത്​ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവര്‍മാരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പാമ്പാടിയില്‍നിന്നും അഗ്നിരക്ഷാസേനയും  ​പൊലീസും എത്തിയിരുന്നു. ടിപ്പറി​െൻറ അമിത വേഗമാണ് അപകടത്തിന്​ കാരണമെന്ന്​ പറയുന്നു. അപകടമുണ്ടായതിനു തൊട്ടുമുമ്പുള്ള സ്‌റ്റോപ്പില്‍നിന്ന്​ യാത്രക്കാര്‍ ബസില്‍ കയറിയിരുന്നു. ഇവര്‍ക്കും പരുക്കുണ്ട്. അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.

മീനടം താമരശേരി ഓമന ( 46), മീനടം കാഞ്ഞിരപ്പള്ളില്‍ കെ.എം.വര്‍ഗീസ് (50),  മീനടം നെടുപോയ്കായില്‍ ഫീലിപ്പോസ് (48) മീനടം കുഴിയാത്ത് കെ.സി.എബ്രഹാം ( 63) സൗത്ത് പാമ്പാടി തകിടിയില്‍  മിനി സുരേഷ് (43), നെടുംകുന്നം മുക്കലവയ്ക്കല്‍ മോളി ( 65) മകളുടെ മകള്‍ ഏയ്ഞ്ചല്‍ ജോസഫ് ( ആറ്), മീനടം കല്ലാശാരി പറമ്പില്‍ നീതു ഫിലിപ്പ് ( 18), ബസ് ഡ്രൈവര്‍ താന്നിക്കല്‍ ജോഷ്വാ ( 24), പൊത്തന്‍പുറം തണ്ടാനിക്കല്‍ സുനില്‍ കുമാര്‍( 31), മീനടം കോതകുളം ഷെറിന്‍ ( 26), മീനടം മാത്തൂര്‍ എം.ഇ.ജോര്‍ജ് (33) പുതുവയല്‍ ഈട്ടിക്കല്‍ അന്നമ്മ (60) എന്നിവരെ പാമ്പാടി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തില്‍ മരിച്ച അനിയന്‍കുഞ്ഞി​െൻറ സംസ്‌കാരം പിന്നീട്. ഭാര്യ: കഞ്ഞിക്കുഴി തുമ്പോലത്ത് കുടുംബാഗം ലിജി. മക്കള്‍ അച്ചു, ചാണ്ടി.