
കൊയിലാണ്ടി: ബപ്പന്‍ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പാലക്കാട് നെൻമ്മാറ സ്വദേശി ആണ് മരിച്ചത്.
വടക്കഞ്ചേരി വളപ്പില്‍പാടം പുഴക്കല്‍പറമ്പ് രാമസ്വാമിയുടെ മകന്‍ മഹേഷ് (31) ആണ് മരിച്ചത്. മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ നിന്നാണ് വീണത്.
പാലക്കാട് നെമ്മാറയില്‍ നിന്നും സഹോദരിയുടെ വീടായ കണ്ണൂര്‍ തളിപ്പറമ്പിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നും കൊയിലാണ്ടി ബപ്പന്‍ങ്ങാട് ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.



