
കണ്ണുകളുടെ ആരോഗ്യം അത്രയും വിലപ്പെട്ടത് ആണല്ലേ? എന്നാൽ കണ്ണുകളെ സംരക്ഷിക്കാന്‍ നിങ്ങൾ നോക്കാറുണ്ടോ?. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാൽ തന്നെ നമ്മുടെ കണ്ണിന്റെ സംരക്ഷണത്തിന് വേണ്ട ഘടകങ്ങൾ ലഭിക്കും . അത്തരത്തില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കിയാലോ?
ക്യാരറ്റ്
വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീര
ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
നെല്ലിക്ക
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
മധുരക്കിഴങ്ങ
വിറ്റാമിൻ എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
മുട്ട
വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.
മുരിങ്ങയി
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.



