
കൊല്ലം(കടയ്ക്കൽ): വിവാഹവഞ്ചനയിലൂടെ പ്രവാസി യുവതിയിൽനിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. പത്തനംതിട്ട കോന്നി സ്വദേശിനിയായ പ്രിൻസി രാജാണ് ആൽത്തറമൂട് സംഗീത് ഭവനിലെ സംഗീതിനും രക്ഷിതാകൾക്കുമെതിരെ പരാതി നൽകിയത്.
2013ൽ യുഎഇയിൽ വച്ച് സംഗീതും പ്രിൻസിയും പരിചയപ്പെട്ടു, തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ചു. പിന്നീട് ഗുരുവായൂരിൽ വച്ച് ഇവർ വിവാഹിതരായി.
ദുബായിൽ നല്ല ശമ്പളത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രിൻസിയുടെ സമ്പാദ്യം മുഴുവൻ സംഗീത് തന്റെ പേരിലേക്കു മാറ്റിയെന്നാണു പരാതി. കടയ്ക്കൽ ഗവ. യു.പി.എസ്. സ്കൂളിനടുത്തുള്ള അമ്മയുടെ പേരിലുള്ള സ്ഥലത്ത് സഹോദരിക്കു വീടു പണിയാൻ ഈ സമ്പാദ്യമാണ് വിനിയോഗിച്ചതെന്നും പ്രിൻസി പറയുന്നു. പരാതിയിൽ ഗാർഹിക പീഡനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കടയ്ക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ സംഗീതത്തിന് ദുബായിലെ ജോലി നഷ്ടപ്പെട്ടു,തുടർന്ന് നാട്ടിൽ സ്ഥിരതാമസമാക്കി. 2022 മുതൽ സംഗീതിനായി തുക അയച്ചുവരികയായിരുന്നു പ്രിൻസി രാജ്.എന്നാൽ പിന്നീട് സംഗീതിന്റെ കുടുംബം ഇടപെട്ട് വിവാഹമോചനക്കേസും ഫയൽ ചെയ്തു.
രണ്ട് ആഴ്ച മുൻപ് ആൽത്തറമൂട്ടിലെ ഭർത്താവ് താമസിച്ചിരുന്ന വീട്ടിലെത്തിയ പ്രിൻസിയെ വീട്ടിൽ കയറ്റിയില്ല. പൊതുപ്രവർത്തകരുടെയും പൊലീസിന്റെയും ഇടപെടലുകൾക്ക് ശേഷവും സംഗീത് വീടിനകത്ത് കയറാൻ അനുവദിച്ചില്ലെന്നാണ് പ്രിൻസി രാജിന്റെ ആരോപണം. വീടിന്റെ മുൻവശത്തു പ്രിൻസി രാജിന്റെ സത്യാഗ്രഹം തുടരുകയാണ്.
പ്രിൻസി രാജ് പറയുന്നതു വാസ്തവ വിരുദ്ധം ആണെന്നു സംഗീതിന്റെ അമ്മയും ബന്ധുക്കളും പറയുന്നത്. 25 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വച്ചതെന്നും പരാതിക്കുപിന്നിൽ ഗൂഢാലോചന എന്നും സംഗീതും വീട്ടുകാരും പറഞ്ഞു.



