Spread the love

2026 വർഷത്തിലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും.

video
play-sharp-fill

ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴിലുള്ള അവധികള്‍ മാത്രമാണ് ബാധകം.

മാര്‍ച്ച്‌ 4 (ബുധന്‍) ഹോളിദിനത്തില്‍ ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിവസങ്ങള്‍

മന്നം ജയന്തി- ജനുവരി 2(വെള്ളി)

റിപ്പബ്ലിക് ദിനം- ജനുവരി 26(തിങ്കള്‍)

മഹാശിവരാത്രി- ഫെബ്രുവരി 15(ഞായര്‍)

റംസാന്‍- മാര്‍ച്ച്‌ 20(വെള്ളി)

പെസഹവ്യാഴം- ഏപ്രില്‍ 2(വ്യാഴം)

ദുഖഃവെള്ളി- ഏപ്രില്‍ 3(വെള്ളി)

ഈസ്റ്റര്‍- ഏപ്രില്‍ 5(ഞായര്‍)

അംബേദ്കര്‍ ജയന്തി- ഏപ്രില്‍ 14(ചൊവ്വ)

വിഷു- ഏപ്രില്‍ 15(ബുധന്‍)

മേയ് ദിനം- മേയ് 1(വെള്ളി)

ബക്രീദ്- മേയ് 27(ബുധന്‍)

മുഹറം- ജൂണ്‍ 25(വ്യാഴം)

കര്‍ക്കിടക വാവ്- ഓഗസ്റ്റ് 12(ബുധന്‍)

സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15(ശനി)

ഒന്നാംഓണം- ഓഗസ്റ്റ് 25(ചൊവ്വ)

തിരുവോണം- ഓഗസ്റ്റ് 26(ബുധന്‍)

മൂന്നാംഓണം- ഓഗസ്റ്റ് 27(വ്യാഴം)

നാലാം ഓണം,

ശ്രീനാരായണഗുരു ജയന്തി- ഓഗസ്റ്റ് 28(വെള്ളി)

ശ്രീകൃഷ്ണജയന്തി- സെപ്തംബര്‍ 4(വെള്ളി)

ശ്രീനാരായണഗുരു സമാധി- സെപ്തംബര്‍ 21(തിങ്കള്‍)

ഗാന്ധിജയന്തി- ഒക്ടോബര്‍ 2(വെള്ളി)

മഹാനവമി- ഒക്ടോബര്‍ 20(ചൊവ്വ)

വിജയദശമി- ഒക്ടോബര്‍ 21(ബുധന്‍)

ദീപാവലി- നവംബര്‍ 8(ഞായര്‍)

ക്രിസ്മസ്- ഡിസംബര്‍ 25(വെള്ളി)

 

നിയന്ത്രിത അവധി

അയ്യാ വൈകുണ്ഠസ്വാമി ജയന്തി- മാര്‍ച്ച്‌ 4(ബുധന്‍)

ആവണി അവിട്ടം- ഓഗസ്റ്റ് 28(വെള്ളി)

വിശ്വകര്‍മ്മ ദിനം- സെപ്തംബര്‍ 17(വ്യാഴം)