താലിയും മാലയും കാണ്മാനില്ല; പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വീണ എസ് നായര്‍; മാല കിട്ടുന്നവർ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പ്

Spread the love

തിരുവനന്തപുരം: മാലയും താലിയും കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ് നായർ.

video
play-sharp-fill

പൊലീസില്‍ പരാതി നല്‍കിട്ടുണ്ടെന്നും ആർക്കെങ്കിലും മാല കിട്ടിയിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണമെന്നും കാണിച്ച്‌ വീണ എസ് നായർ ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് മാലയും താലിയും കാണാതായത്. മാലയുടെയും താലിയുടെ ചിത്രം സഹിതമാണ് വീണ എസ് നായർ ഫേസ്‌ബുക്കില്‍ കുറിപ്പിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”- എന്നാണ് വീണ നായർ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്.