കേരളത്തിലും പിഎം കിസാൻ ആനുകൂല്യത്തില്‍ വലിയ തോതിലുള്ള ക്രമക്കേട്; നിരവധി അനര്‍ഹര്‍ പണം കൈപ്പറ്റിയതായി കണ്ടെത്തി

Spread the love

പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയില്‍ കേരളത്തില്‍ വലിയതോതിലുള്ള ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് 7,694 കർഷക കുടുംബങ്ങളില്‍ ഭർത്താവും ഭാര്യയും   രണ്ടായി പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്.

video
play-sharp-fill

കൂടാതെ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ 33 പേർക്കും അനർഹരായിട്ടും പണം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റു പ്രാദേശിക സംവിധാനങ്ങളിലൂടെയുമാണ് പിഎം കിസാൻ പദ്ധതിയുടെ തുടക്കത്തില്‍ വിവരശേഖരണം നടന്നത്. ഇതാണ് ഇത്തരം ക്രമക്കേടുകള്‍ക്ക് കാരണമായതെന്നതാണ് വിശദീകരണം. ക്രമക്കേട് കണ്ടെത്തിയ ഉടൻ അനർഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും, ലഭിച്ച തുക തിരിച്ചുപിടിച്ച്‌ കേന്ദ്രത്തിലേക്ക് കൈമാറാനുള്ള നടപടികളും ആരംഭിച്ചതായി സംസ്ഥാന കൃഷിവകുപ്പ് വ്യക്തമാക്കി.

കേന്ദ്ര കൃഷിമന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും പിഎം കിസാൻ പദ്ധതിയുടെ പ്രയോജനാർത്ഥികളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയില്‍ രാജ്യത്തുടനീളം 29.13 ലക്ഷം അക്കൗണ്ടുകളില്‍ ഒരേ കുടുംബത്തിലെ ഒരിലധികം പേർ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു. യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് ഘട്ടങ്ങളായി നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതിയാണ് പിഎം കിസാൻ പദ്ധതി. ചെറുകിട കർഷകരെ സഹായിക്കുന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. എന്നാൽ വലിയതോതിലുള്ള ക്രമക്കേട് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group