
പൊലീസിനെ പൊതു ജനത്തിന്റെ ശത്രു ലിസ്റ്റിൽ പെടുത്തി മാധ്യമങ്ങൾ: പൊലീസുകാരനാണെങ്കിൽ രണ്ടെണ്ണം കൂടുതലിരിക്കട്ടെ: ഇടവഴിയിൽ മൂത്രം ഒഴിച്ച എസ്ഐയെ യുവാക്കൾ പൊതിരെ തല്ലി: പൊലീസാണെന്ന് പറഞ്ഞിട്ടും വീണ്ടും തല്ലി
ക്രൈം ഡെസ്ക്
കോഴിക്കോട്: ഉരുട്ടി കൊലപാതകത്തിന്റെ പേരിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി മാധ്യമങ്ങൾ വിചാരണ നടത്തുന്നതോടെ പൊലീസുകാരെ ശത്രുപക്ഷത്ത് നിർത്തി പൊതുജനങ്ങൾ. ഇടവഴിയില്‍ മൂത്രമൊഴിച്ച എസ്ഐയെ മദ്യപസംഘം ക്രൂരമായി മർദിച്ചു. കണ്ട്രോള് റൂമില്‍ പുതുതായി ചുമതലയേറ്റ വയനാട് സ്വദേശിയായ എസ്ഐ പി. എന്‍. ഷൈജനെയാണ്(52) മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് എസ്ഐയുടെ മൂക്കിന്റെ എല്ലുകള്‍ക്ക് മൂന്നു പൊട്ടലുണ്ട്. മൂക്കില്‍നിന്ന് അമിത രക്തപ്രവാഹം ഉണ്ടായ ഇദ്ദേഹം ബീച്ച് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ സന്ധ്യയ്ക്കുശേഷം എരഞ്ഞിപ്പാലം ബൈപാസ് റോഡില്‍ സരോവരത്തിന് സമീപത്താണ് സംഭവം.
സുഹൃത്തിനൊപ്പം ഇടവഴിയിലൂടെ നടന്ന് വരികയായിരുന്നു എസ് ഐ. ഇതിനിടെ മൂത്രം ഒഴിക്കുന്നതിനായി ഇദേഹം ഇടവഴിയിലേയ്ക്ക് നിന്നു. ഈ സമയം ഇതുവഴി എത്തിയ അക്രമി സംഘം എസ് ഐയെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. എസ് ഐ ആണെന്ന് പറഞ്ഞതോടെ – എന്നാൽ രണ്ടെണ്ണം കൂടുതൽ ഇരിക്കട്ടെ എന്ന് പറഞ്ഞായി മർദ്ദനം. മർദനം ഏറ്റ് മൂക്കിന്റെ എല്ല് പൊട്ടിയ എസ് ഐയെ സുഹൃത്തുക്കളും ഇത് വഴി എത്തിയവരും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂക്കിൽ നിന്നും രക്തം വാർന്ന് ഒഴുകിയ എസ് ഐയെ അവശനിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ബൈപ്പാസിലെ മദ്യവിൽപ്പന ശാലയ്ക്ക് സമീപം സ്ഥിരം തമ്പടിക്കുന്ന പാലാഴി കാരപ്പറമ്പ് സ്വദേശികളാണ് അക്രമി സംഘത്തിലുള്ളവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും രാത്രിയിൽ കസ്റ്റഡിയിൽ എടുക്കേണ്ടെന്നും സ്റ്റേഷനിൽ പാർപ്പിക്കാൻ പാടില്ലെന്നുമുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടിയില്ല. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നത് അടക്കമുള്ള ചെറിയ കേസുകളിലെ പ്രതികളെ രാത്രി സ്റ്റേഷനിൽ പാർപ്പിക്കരുതെന്നാണ് നിർദേശം. ഈ സാഹചര്യത്തിൽ എസ് ഐയെ ആക്രമിച്ച പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വെറുതെ പ്രശ്നമാകേണ്ട എന്ന നിലപാടിലാണ് പൊലീസ്.
ഇതോടെ രാത്രി കാലത്ത് സാമൂഹ്യ വിരുദ്ധ സംഘങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ പിടിമുറുക്കിയിരിക്കുകയാണ്. പൊലീസ് നടപടി പേടിച്ചാണ് ഇപ്പോൾ ഇത്തരക്കാരെ പിടികൂടാത്തത്. ഇത്തരക്കാരെ പിടികൂടിയാലും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ജാമ്യത്തിൽ വിടേണ്ടി വരും. ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുമെന്നാണ് പൊലീസ് വാദം.