മറ്റൊരു മത പണ്ഡിതൻ കൂടി ബാല പീഡനക്കേസിൽ കുടുങ്ങി: പോക്സോയിൽ കുടിങ്ങിയത് കാന്തപുരം വിഭാഗം നേതാവ്: കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം

മറ്റൊരു മത പണ്ഡിതൻ കൂടി ബാല പീഡനക്കേസിൽ കുടുങ്ങി: പോക്സോയിൽ കുടിങ്ങിയത് കാന്തപുരം വിഭാഗം നേതാവ്: കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം

സ്വന്തം ലേഖകൻ

മലപ്പുറം: ഇമാമുമാർക്കും മദ്രസ അദ്ധ്യാപകർക്കും പിന്നാലെ മുസ്ലീം സമുദായത്തിലെ തല മുതിർന്ന നേതാവ് തന്നെ ഏറ്റവും ഒടുവിൽ ബാല പീഡനക്കേസിൽ കുടുങ്ങി. കാന്തപുരം എ.പി വിഭാഗം സുന്നി നേതാവും, പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫി, ദര്‍സ് വിദ്യാര്‍ത്ഥിയായ 14വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇദ്ദേഹത്തിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളി ദര്‍സിലെ ഉസ്താദ് കൂടിയായ വഹാബ് സഖാഫി ഈ അധികാരം ഉപയോഗിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി, ദര്‍ദിസിലെ മറ്റൊരു ഉസ്താദിനെതിരെയും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്,

അതേ സമയം നിലമ്പൂര്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കോടതിയില്‍ കുട്ടിയുടെ മൊഴിമാറ്റിക്കാന്‍ സമ്മര്‍ദം നടക്കുന്നതായി ആരോപണമുണ്ട്. ഇദേഹത്തെ കേസിൽ നിന്നും രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകളും ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്പാട് സ്വദേശിയായ വഹാബ് സഖാഫി കാന്തപുരം വിഭാഗത്തിന്റെ അറിയപ്പെടുന്ന പ്രഭാഷകനാണ്, ഇദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങളാണ് യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനം നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നു ഡോക്ടറോടും പൊലിസിനോടും കുട്ടി മൊഴി നല്‍കി. ഇതോടെ കാന്തപുരം നേതാവും സഹായിയും ഒളിവില്‍ പോവുകയായിരുന്നു. പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍, സമ്മര്‍ദത്തെ തുടര്‍ന്നു കുട്ടിയെക്കൊണ്ട് മൊഴി തിരുത്തിച്ചതായും ആരോപണമുണ്ട്. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായതായാണ് വിവരം. അതേസമയം, രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.

അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ അവതാളത്തിലാണ്, കുട്ടികള്‍ക്കെതിരെ അതിക്രമം ജില്ലയില്‍ വര്‍ധിക്കുമ്ബോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴില്‍ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്.

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപുലപ്പെടുത്താന്‍ ഇത് വരെ സാധ്യച്ചിട്ടില്ല. ലൈംഗിക ചൂഷണം, ദത്തെടുക്കല്‍, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം 40 പഞ്ചായത്തുകളില്‍ മാത്രമാണ് ആരംഭിച്ചത്.

54 പഞ്ചായത്തുകളില്‍ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകള്‍ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്നാണ് പരാതി.