
മുണ്ടക്കയം : ചെളികുഴിയിൽ പ്രാത്ഥനയുടെ മറവിൽ നടന്നത് കോടികളുടെ തട്ടിപ്പ്, തട്ടിപ്പിന് ഇരയായി പണവും, സ്വർണ്ണവും നഷ്ടമായവർ ചെളികുഴിയിൽ പ്രവർത്തിക്കുന്ന ഇഷ്ടാലയ പ്രാർത്ഥനാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
പ്രാത്ഥനയുടെ മറവിൽ നടന്നത് കോടികളുടെ തട്ടിപ്പ് ആണെന്നും പലരുടെയും സ്വർണ്ണവും, പണവും പ്രാർത്ഥനാലയം നടത്തിപ്പുകാർ തട്ടിയെടുത്തതായും, ചിലരുടെ സ്ഥലത്തിന്റ അധാരം വാങ്ങി ബാങ്കിൽ നിന്ന് ലോൺ എടുപ്പിച്ച ശേഷം തിരിച്ചടക്കാതിരിക്കുകയും, കെ എസ് എഫ് ഇ യിൽ നിന്ന് ചിട്ടിക്ക് വസ്തു ജാമ്യംനിർത്തിയ ശേഷം പ്രാർത്ഥനാലയം നടത്തിപ്പുകാർ പണം അടക്കാതിരിക്കുകയും ചെയ്തതായും പ്രതിഷേധക്കാർ പറയുന്നു.
ഇത്തരത്തിൽ ഏകദേശം പത്ത് കോടിയോളം രൂപ പലരിൽ നിന്നായി ഈ സ്ഥാപനത്തിന്റ നടത്തിപ്പുകാർ തട്ടിയെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


