
ന്യൂഡൽഹി: ബിഹാറിന് പിന്നാലെ രാജ്യവ്യാപകമായി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്.ഐ.ആർ) തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതിനായി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നീട്ടി വച്ചേക്കുമെന്ന സുചന നേരത്തെ കമ്മീഷൻ നൽകിയിരുന്നു. കേരളത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടണം എന്ന നിർദ്ദേശം നിയമസഭയും ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബീഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിി തുടങ്ങുന്നത്.



