മലപ്പുറം മുത്തൂരിൽ അർബൺ ഹെൽത്ത് സെൻ്റർ തുറന്ന് പ്രവർത്തിക്കും; സിപിഎം കൗൺസിലർ നടത്തിയ അനിശ്ചിത കാല നിരാഹാര സമരം അവസാനിച്ചു

Spread the love

മലപ്പുറം : മലപ്പുറം  മുത്തൂരിൽ അനുവദിച്ച അർബൺ ഹെൽത്ത് സെൻ്റർ രണ്ടു ദിവസത്തിനകം ആരംഭിക്കാമെന്ന് നഗരസഭാ അധികൃതർ ഉറപ്പു നൽകിയതോടെ സിപിഎം കൗൺസിലർ നടത്തിയ അനിശ്ചിത കാല നിരാഹാര സമരം അവസാനിച്ചു.

video
play-sharp-fill

നാഷണൽ ഹെൽത്ത് മിഷൻ തിരൂർ മുത്തൂരിൽ അനുവദിയ അർബൺ ഹെൽത്ത് സെൻ്റർ തുറക്കാത്ത നഗരസഭ ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് 24 വാർഡ് കൗൺസിലർ സീനത്ത് റഹ്മാൻ അമ്മേങ്ങര അനിശ്ചിത കാല തിരാഹാര സമരം ആരംഭിച്ചത്.

ഇതിനിടെ വൈകിട്ട് എൽഡിഎഫ് നേതാക്കൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. തുടർന്ന് നഗരസഭാ അധികുതർ തിരൂർ പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് സബ് ഇൻസ്പെക്ടർ എൻഎച്ച എം ഡയറക്ടറുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ച നടത്തി. തുടർന്ന് ഫർണിച്ചർ അടക്കം ഒരുക്കിയാൽ ആരോഗ്യ കേന്ദ്രം രണ്ട് ദിവസത്തിനകം തുറക്കാമെന്ന് എൻ എച്ച് എം ഡയറക്ടർ ഉറപ്പു നൽകി. ഫർണിച്ചർ നൽകാൻ നഗരസഭാ യുഡിഎഫ് ഭരണ സമിതി തയ്യാറാകാത്തതിനാൽ മുത്തൂർ സ്വദേശിയും ജപ്പാൻ സ്ക്വയർ ഉടമയുമായ ടി കെ അലി ഫർണിച്ചറുകൾ നൽകാമെന്ന് ഉറപ്പു നൽകി. ഇതോടെ വെള്ളിയാഴ്ച നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ തിരൂരിലെത്തി കരാർ തയ്യാറാക്കും ഇതോടെ കൗൺസിലർ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ തിരൂർ നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന നിരാഹാര സമരം സിപിഐഎം ജില്ലാകമ്മിറ്റിഅംഗം അഡ്വ പി ഹംസകുട്ടി ഉദ്ഘാടനം ചെയ്തു കൗൺസിലർ സി നജ്മുദ്ദീൻ അധ്യക്ഷനായി. എൽ ഡി എഫ് പാർലിമെൻറ്റി ലീഡർ അഡ്വ എസ് ഗിരീഷ് , സി പി ഐഎം തിരൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം മിർഷാദ്, കൗൺസിലർമാരായ വി നന്ദൻ, മിർഷാദ് പാറയിൽ, പി സീതാലക്ഷമി, അസ്വ ജീനാഭാസ്‌ക്കർ, അനിത കല്ലേരി, സിപിഐഎം എരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ, എൻ കെ തങ്കം, റഹീം മേച്ചേരി, അനിൽ തൊട്ടിയാട്ടിൽ, സമീൽ കറുത്തേടത്ത് എന്നിവർ സംസാരിച്ചു.

തിരൂര്‍ നഗരസഭയില്‍ 3 ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകള്‍ അനുവദിക്കുന്നതിനായി എൻ എച്ച് എം ഗ്രാന്റ് നൽകുകയും 2022 സപ്തംബർ 12 ന് നടന്ന കൗൺസിൽ യോഗത്തിൽ ഇല്ലത്തപാടം, മുത്തൂര്‍, നടുവിലങ്ങാടി എന്നിവടങ്ങളിൽ ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകള്‍ ആരംഭിക്കുന്നതിന് വാടക കെട്ടിടങ്ങള്‍ക്ക് താല്പര്യ പത്രം ക്ഷണിച്ചിരുന്നു.

എന്നാല്‍ മുത്തൂർ മേഖലയിൽ എൽ ഡി എഫ് കൗൺസിലർമാർ എന്നതിനാൽ 2022 നവംബർ 24 ന് ചേർന്ന നഗരസഭ സ്റ്റിയറിംങ് കമ്മിറ്റി തീരുമാന പ്രകാരം നടുവിലങ്ങാടി, ഇല്ലത്തപാടം എന്നിവടങ്ങളില്‍ മാത്രമായി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങാനാണ് നഗരസഭഭരണ നേതൃത്വം തീരുമാനിച്ചത്. മുത്തൂർ മേഖലയിൽ എൽഡിഎഫ് വാർഡുകളാണെന്ന രാഷ്ട്രീയ വിരോധം വച്ചാണ് 3 വര്‍ഷക്കാലമായി മുത്തൂര്‍ മേഖലയില്‍ അനുവദിക്കപ്പെട്ട ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ അന്യായമായി തടഞ്ഞ് വെച്ചത്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരും പിന്നോക്കമായ ഈ പ്രദേശത്ത് മറ്റൊരു ആരോഗ്യ സ്ഥാപനമില്ല. എന്നിട്ടും യുഡിഎഫ് ഭരണനേതൃത്വം കേന്ദ്രം ആരംഭിക്കാൻ തയ്യാറായില്ല.

ഇതിനിടെ ഗ്രാന്റ് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഓഡിറ്റ് പരമാര്‍ശം വന്നതോടെ 2025 ജൂലൈ 31 ന് നടന്ന കൗണ്‍സിലിൽ 24 വാർഡായ മുത്തൂരിൽ കേന്ദ്രം തുടങ്ങാനായി കെട്ടിടം കണ്ടെത്തുകയും പ്രവൃത്തികൾ നടക്കുകയും ചെയ്തു. കെട്ടിടം ഹെല്‍ത്ത് സെന്ററിന് പ്രവര്‍ത്തന സജ്ജമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ യാതൊരു നടപടിയും നഗരസഭ ആരംഭിച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തിലാണ് മുത്തൂരിൽ സെൻ്റർ തുറക്കാത്തത്. രാഷ്ട്രീയ നെറികേടിന്റെ പേരിൽ ഒരു ആരോഗ്യ സ്ഥാപനം തടഞ്ഞ് നിര്‍ത്തുന്ന നഗരസഭാ യുഡിഎഫ് ഭരണ സമിതിയില്‍ നിന്നും നീതി ലഭ്യമാകില്ലെന്ന് ഉറപ്പായ സ്ഥിതിയിലാണ് സമരം ആരംഭിച്ചത്.