Spread the love

ആലപ്പുഴ : പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ‍‌ർ(49) ആണ് അറസ്റ്റിലായത്.

video
play-sharp-fill

വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ‍‌ർ. വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group