സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകം; ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

Spread the love

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറുകയായിരുന്നു.

video
play-sharp-fill

സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാണ് നീരജ് എന്ന് രാജ്‌നാഥ് സിംഗ് . ചടങ്ങിന് സാക്ഷ്യം വഹിക്കാനായി നീരജിന്റെ കുടുംബവും എത്തിയിട്ടുണ്ടായിരുന്നു.

കായികമേഖലയില്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആർമിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ഓഗസ്റ്റ് 26-ന് നീരജ് ഇന്ത്യൻ ആർമിയില്‍ നായിക് സുബേദാർ റാങ്കില്‍ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി നിയമിതനായിരുന്നു. പിന്നീട് 2024-ല്‍ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയതിനു പിന്നാലെ 2022 ജനുവരിയില്‍ രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തെ പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

2018-ല്‍ അർജുന അവാർഡ് ലഭിച്ച നീരജിന് ഒളിമ്പിക് സ്വർണ മെഡല്‍ നേട്ടത്തിനു പിന്നാലെ 2021-ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചിരുന്നു. 2022-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു.2023-ലെ ലോകചാമ്ബ്യൻഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്ബിക്സില്‍ സ്വർണവും 2024 പാരീസ് ഒളിമ്ബിക്സില്‍ വെള്ളിയും നേടിയിട്ടുണ്ട്.

ഒളിമ്പിക്‌സില്‍ ട്രാക്ക് ആൻഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റുകൂടിയാണ് നീരജ്.