
കോട്ടയം: രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് ‘പാലാ ഫുഡ് ഫെസ്റ്റ് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിൻ്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ആണ്, ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഈ മഹാമേള സംഘടിപ്പിക്കുന്നത്.
ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നാടിന്റെ ഹൃദയം കവർന്ന നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയ യൂത്ത് വിംഗിന്റെ സംഘാടനമികവ് ഈ മേളയെ വേറിട്ടതാക്കുന്നു.
രുചികളുടേ മഹാ സംഗമം
കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ, 50-ൽ പരം സ്റ്റാളുകളിലായി രുചികളുടെ മഹസംഗമത്തിൽ അണിയിച്ചൊരുക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം ബേക്കേഴ്സ് കോർണർ: വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിൻ്റെ രുചിക്കൂട്ടുകളും ഈ വിഭാഗത്തിൽ ലഭ്യമാകും.
ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും ഉണ്ടായിരിക്കും:
ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി. ജോസഫ് എന്നിവരും യൂത്ത് വിംഗ് ഭാരവാഹികളായ ജോൺ ദർശന (പ്രസിഡന്റ്), എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൾ ട്രാവലോകം, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ എന്നിവരും ആണ് ഈ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കും, സ്റ്റാൾ ബുക്കിംഗിനും, സ്പോൺസർഷിപ്പിനും ബന്ധപ്പെടുക: ജിൻറ്റോ (IG-Farm)- 9164 069 066







