
മുംബൈ: നവി മുംബൈയില്‍ തീപിടുത്തത്തില്‍ ഏഴ് വയസുകാരി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.
ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തിലാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശികളായ മൂവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


