
തിരുവനന്തപുരം: സംസ്ഥാനത്തെ മഴയിലും ഇടിമിന്നലിലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ.മഴ പെയ്യുന്ന ഇടങ്ങളില്‍ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരങ്ങളില്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ അപകടകരം. ഇടിമിന്നലില്‍ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്‌ഇബി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മഴക്കൊപ്പം എത്തുന്ന ഇടിമിന്നല്‍ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


