ഇടുക്കിയിൽ കനത്ത മഴ, മുല്ലപ്പെരിയാർ ഡാം തുറന്നു; സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്

Spread the love

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകള്‍ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

video
play-sharp-fill

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാല്‍ തന്നെ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാല്‍ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

രാത്രിയില്‍ കനത്ത മഴയാണ് ഇടുക്കിയില്‍ പെയ്തിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഇതുവരെ അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി മേഖലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. നെടുങ്കണ്ടം – കമ്ബം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം മ‍ഴ കാരണം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group