പ്രണയം നിരസിച്ചതിന്‍റെ പക: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Spread the love

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്.

video
play-sharp-fill

കൊല നടത്തിയശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. പ്രതിയായ വിഗ്നേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിന് പരീക്ഷക്കായാണ് പ്രിയ വീട്ടില്‍ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിഗ്നേഷ് പ്രിയയെ ബൈക്കില്‍ പിന്തുടരുകയായിരുന്നുവെന്നാണ് വിവരം.

തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയില്‍ വിഗ്നേഷ് പ്രിയയെ കയ്യില്‍ കരുതിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group