ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും ; പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും

Spread the love

ഡൽഹി:  മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷമുള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്.

video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും. ചൈന സന്ദർശനത്തിനു ശേഷമാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group