കോട്ടയം കളക്ടറേറ്റിൽ നാളെ (ഒക്ടോബർ 16) അഗ്‌നിസുരക്ഷാ മോക്ക്ഡ്രിൽ;അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം

Spread the love

കോട്ടയം: അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട്
കോട്ടയം കളക്ടറേറ്റിൽ ഒക്ടോബർ 16 വ്യാഴാഴ്ച അഗ്‌നി സുരക്ഷാ മോക്ഡ്രിൽ നടത്തും. രാവിലെ 10.30 മുതൽ 11.30 വരെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ.

video
play-sharp-fill

തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര ദുരന്ത പ്രതികരണ നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം.

കളക്ടറേറ്റിലെ രണ്ടാംനിലയിലെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടാകുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളുമാണ് മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. മോക് ഡ്രിൽ സമയത്ത് വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു.