ശബരിമലയിലെ സ്വർണാപഹരണ കേസ്: ദേവസ്വം ബോർഡ് അംഗങ്ങളും കുടുങ്ങും:2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതികളായി ചേർത്തു: ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തതെന്ന് എഫ്ഐആറില്‍ പറയുന്നു: ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

Spread the love

തിരുവനന്തപുരം:ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐ ആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളേയും പ്രതികളാക്കിയിരിക്കുന്നത്.

video
play-sharp-fill

8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോര‍ഡ് അംഗങ്ങളെയാണ് ആരുടെയും പേര് എഫ്‌ ഐ ആറില്‍ ഇല്ല . .എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്.

2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്ന് എഫ് ഐ ആറില്‍ പറയുന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ ഗൂഡാലോചന നടത്തി .പദ്മകുമാർ പ്രസിഡണ്ടായ ബോഡില്‍ ശങ്കർ ദാസ് ,കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങള്‍