ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇനി ഇതുപോലെ ചെയ്തോളൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇനി ഇതുപോലെ ചെയ്തോളൂ.. പഞ്ഞി പോലെ സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

അവല്‍- 1 കപ്പ്
ചൂടുവെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ/ നെയ്യ് – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവല്‍ നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട്, കുറഞ്ഞ അളവില്‍ ചൂടുവെള്ളം ഒഴിച്ച്‌ 10 മിനിറ്റ് കുതിർക്കാൻ വെയ്ക്കാം. അവല്‍ മൃദുവായി ഉടഞ്ഞുപോകുന്ന പരുവത്തിലായിരിക്കണം. ഇനി ഈ കുതിർത്ത അവലില്‍ നിന്നും അധികമുള്ള വെള്ളം പിഴിഞ്ഞ് മാറ്റണം. ഇനി ഇത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കണം. കട്ടകളൊന്നും ഇല്ലാതെ വേണം ഉടച്ചെടുക്കാൻ. ഇനി വലിയൊരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുക്കാം.

ഇതിലേക്ക് ഉടച്ചുവെച്ച അവല്‍, ഉപ്പ്, 2 ടീസ്പൂണ്‍ എണ്ണ അല്ലെങ്കില്‍ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കാം. ചെറുചൂടുള്ള വെള്ളം കുറച്ചു വീതം ഒഴിച്ച്‌ മാവ് കുഴയ്ക്കാം. കുഴച്ചെടുത്ത മാവ് 30 മിനിറ്റെങ്കിലും അടച്ച്‌ മാറ്റി വയ്ക്കണം. ശേഷം മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. അധികം കട്ടി കുറയാതെ അത് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ മാവ് വച്ച്‌ ചുട്ടെടുക്കാം. അല്‍പം നെയ്യ് അതില്‍ പുരട്ടാം. ഇരുവശങ്ങളും ചുട്ടെടുത്ത ചപ്പാത്തി ഇനി നാളെ വരെ പഞ്ഞി പോലെ ഇരിക്കും