മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിൽ കോൺവൊക്കേഷൻ സെറിമണിയും, ബെസ്റ്റ് ട്രെയിനി അവാർഡ് ദാനവും സംഘടിപ്പിച്ചു

Spread the love

കോട്ടയം : മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ 2022–2024 ബാച്ച് ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങും, ബെസ്റ്റ് ട്രെയിനി അവാർഡ് ദാനവും, 2025 ബാച്ച് ട്രെയിനികളുടെ രക്ഷാകർതൃ മീറ്റിംഗും സംഘടിപ്പിച്ചു.

മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരി റവ. ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശ്ശേരിൽ അധ്യക്ഷത വഹിച്ച സമ്മേളനം മഹാത്മാ ഗാന്ധി സർവകലാശാല സിന്ധിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു.

നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ സന്ദേശം ഉയർത്തി, ഐ.ടി.ഐ സെക്രട്ടറി ശ്രീ. ഒ എ. ഏബ്രഹാം ഊറോട്ടുകാലായിലിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെരി. റവ. മാത്യൂസ് മണവത്ത് കോർ-എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. കോർ-എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരിയും ഐ.ടി.ഐയുടെ മുൻ മാനേജരുമായിരുന്ന വെരി. റവ. മാത്യൂസ് മണവത്ത് കോർ-എപ്പിസ്കോപ്പയ്ക്ക് കത്തീഡ്രൽ ട്രസ്റ്റി സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിലും, ഐ.ടി.ഐ സെക്രട്ടറി ഒ. എ. ഏബ്രഹാം ഊറോട്ടുകാലായിലും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

ആശംസകൾ അർപ്പിച്ച് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ജോർജ് സഖറിയ ചെമ്പോല, ഐ.ടി.ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ലാഷ്ലി എം. ചിറയിൽ എന്നിവർ സംസാരിച്ചു.