ഹൃതിക് റോഷൻ്റെ ആദ്യ വെബ് സീരീസ് “സ്റ്റോം”; മുഖ്യ വേഷത്തിൽ എത്തുന്നത് മലയാളി താരം പാർവതി തിരുവോത്ത് ; ചിത്രീകരണം ഉടൻ ആരംഭിക്കും

Spread the love

ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഡിജിറ്റൽ എന്റർടെയിൻമെന്റ് രംഗത്തേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ വെബ് സീരീസിൽ മലയാളി നടി പാർവതി തിരുവോത്താണ് പ്രധാന വേഷത്തിൽ എത്തുന്നത്.

പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയുമായി സഹകരിച്ച്, ഹൃത്വിക് റോഷനും ബന്ധുവായ ഈഷാൻ റോഷനും ചേർന്ന് എച്ച് ആർ എക്സ് ഫിലിംസ് ബാനറിൽ നിർമ്മിക്കുന്ന ത്രില്ലർ വിഭാഗത്തിലുള്ള ഈ സീരീസിന് “സ്റ്റോം” എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

അജിത്ത്പാൽ സിംഗ് സംവിധാനം ചെയ്യുന്ന ഈ സീരീസിൽ ആലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ്മ, സബ അസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

പ്രൈം വീഡിയോയുടെ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയൺ പ്രസിഡന്റ് ഗൗരവ് ഗാന്ധിയും ഹൃത്വിക് റോഷനും ചേർന്ന് സംയുക്ത സംരംഭമായ  വെബ് സീരീസിന്റെ പ്രഖ്യാപനം നടത്തി.