പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബര്‍ 12ന്; കോട്ടയം ജില്ലയില്‍ 93,327 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും; രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവർത്തിക്കും

Spread the love

കോട്ടയം: പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12 ന് കോട്ടയം ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 93,327 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. സർക്കാർ -സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 1229 ബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

video
play-sharp-fill

മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച്‌ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 37 കേന്ദ്രങ്ങളില്‍ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ബൂത്തുകളില്‍ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്ബുകളിലും തുള്ളി മരുന്ന് എത്തിക്കാൻ എട്ടു മൊബൈല്‍ ടീമുകളുമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്‍സ് പോളിയോ ദിനമായ ഒക്ടോബർ 12ന് തുള്ളി മരുന്ന് നല്‍കാൻ സാധിക്കാത്തവർക്ക് അടുത്ത രണ്ട് ദിവസങ്ങളില്‍ വീടുകളിലെത്തി വാക്‌സിൻ നല്‍കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു പോളിയോ തുള്ളി മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി.