
കോട്ടയം: രുചികരവും ഹെല്‍ത്തിയുമായ ഒരു ഓംലെറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഓട്സ് ഓംലെറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ഓട്സ് – 1/2 കപ്പ്
മുട്ട – 2 എണ്ണം
പാല്‍ – 1/2 കപ്പ്
തക്കാളി – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 1 അരിഞ്ഞത്
മല്ലിയില – 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞത്
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
സവാള – 2 ടേബിള്‍സ്പൂണ്‍
കാരറ്റ് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഒരു മിക്സിയുടെ ചെറിയ ജാറില്‍ ഓട്സ് ഇട്ട് നന്നായി പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് പാല്‍ ഒഴിച്ച് മിക്സ് ചെയ്ത് അഞ്ച് മിനിറ്റ് കുതിരാൻ വയ്ക്കുക. ശേഷം വേറൊരു ബൗളില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം സവാള, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നേരത്തെ എടുത്തു വച്ച മുട്ടയുടെ മിക്സ് കുതിർത്ത ഓട്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഈ മിക്സ് ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് ഓട്സ് ഓംലെറ്റ് മിക്സ് ഒഴിച്ച് നന്നായി വേവിച്ച് മറിച്ചിട്ട് വേവിച്ച് എടുക്കുക. രുചികരമായ ഹെല്‍ത്തി ഓട്സ് ഓംലെറ്റ് തയ്യാർ.