ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത; മണ്‍സൂണ്‍ പിന്മാറ്റം പതിവിനെക്കാള്‍ വൈകുമെന്നും കാലാവസ്ഥാ വകുപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ കാലവർഷക്കാറ്റ് ദുർബലമാകുന്നു.

video
play-sharp-fill

ഇതോടെ വടക്കൻ ജില്ലകളില്‍ ചിലയിടങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയാണ്. സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്നാണ് റിപ്പോർട്ട്. കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ വീണ്ടും ബംഗാള്‍ ഉള്‍കടലില്‍ ന്യുന മർദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ ഇത് തീവ്ര ന്യുന മർദ്ദമായി ആന്ധ്രാ ഒഡിഷ തീരത്തേക്ക് എത്തുമെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി.