വർണാഭമായ മാറ്റാവുമായി ഗൂഗിൾ; ഗ്രേഡിയന്‍റ് ലുക്കിൽ പുതിയ ലോഗോ

Spread the love

പുതിയ ലോഗോയുമായി ഗൂഗിള്‍. ഒറ്റ നോട്ടത്തില്‍ തന്നെ മാറ്റം വ്യക്തമാവും വിധം ലോഗോയില്‍ വർണാഭമായ പരിഷ്ക്കരണമാണ് ഗൂഗിള്‍ വരുത്തിയിരിക്കുന്നത്.നാല് നിറങ്ങളിലുള്ള ഗ്രേഡിയന്‍റ് ലുക്കിലാണ് ഗൂഗിളിന്‍റെ പുതിയ ‘G’ എത്തിയിരിക്കുന്നത്.

ഐതിഹാസിക ലോഗോയില്‍ 10 വർഷങ്ങള്‍ക്ക് ശേഷമാണ് ഗൂഗിള്‍ മാറ്റം വരുത്തുന്നത്. എഐ യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ. ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഇനി പുതുക്കിയ ലോഗോയാവും ഉപയോഗിക്കുക.

ഗൂഗിളിന്‍റെ പരിചിതമായ നീല, ചുവപ്പ്, മഞ്ഞ, പച്ച പാലറ്റിലെ യഥാർഥ “G” 2015-ല്‍ പുറത്തിറക്കിയതാണ്. ഇതിന്‍റെ ഗ്രേഡിയന്‍റ് വേർഷനാണ് പുതിയതായി പുറത്തിറക്കിയത്. അടുത്തിടെ 27 – ാം പിറന്നാള്‍ ആഘോഷ വേളയില്‍ പഴയ വിറ്റേജ് ലുക്കിലേക്ക് ഗ‌ൂഗിള്‍ മടങ്ങിപ്പോയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച ലോഗോയില്‍ മാറ്റം വരുത്തിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group