മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ; രണ്ട് പേര്‍ കസ്റ്റഡിയില്‍

Spread the love

മലപ്പുറം: ചിന്നക്കലങ്ങാടിയില്‍ മധ്യവയസ്കനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.

video
play-sharp-fill

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.