കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ; ഇന്നത്തെ (29 /09/2025) നക്ഷത്രഫലം അറിയാം

Spread the love

മേടം

മേടം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. ഇത് നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള ആവേശം വർദ്ധിപ്പിക്കും. എന്നാല്‍ വൈകുന്നേരം ആരോഗ്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത കാണുന്നു. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

ഇടവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂർത്തിയാക്കാൻ സാധിക്കും. അലസത പാടെ ഉപേക്ഷിക്കുക. മുതിർന്നവരുടെ വാക്കുകള്‍ അനുസരിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങളാണ് കാത്തിരിക്കുന്നത്. മക്കളുടെ ഭാവിക്കായി ഇന്ന് അലയേണ്ടി വരും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് സാമ്ബത്തിക നേട്ടമുണ്ടാകും.

കർക്കടകം

ഈ രാശിക്കാർക്ക് ഇന്ന് നിയമപരമായ കാര്യങ്ങളില്‍ ചില പരിഹാരങ്ങള്‍ ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് പണത്തിന് നഷ്ടം സംഭവിച്ചേക്കാം. ജോലി സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകാൻ സാധിക്കും. എന്നാല്‍ ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. വിദ്യാർത്ഥികള്‍ക്ക് ഇന്ന് വിജയം സാധ്യമാണ്.

കന്നി

കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം വളരെ നല്ലതാണ്. വീട്ടിലേക്ക് പുതിയതും അത്യാവശ്യവുമായ ചില സാധനങ്ങള്‍ വാങ്ങാൻ സാധിക്കും. സാമ്ബത്തികമായി നേട്ടമുണ്ടാകും. കാത്തിരുന്ന കാര്യം സാധിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമാണ്. ജോലിസ്ഥലത്തെ ശത്രുക്കളെ സൂക്ഷിക്കുക. അല്ലാത്തപക്ഷം പല മോശം അനുഭവങ്ങളും ഉണ്ടായേക്കാം.

വൃശ്ചികം

സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ പ്രവർത്തിക്കുന്ന വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സിനായി ഇന്ന് യാത്ര പോകേണ്ടി വന്നേക്കാം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് എന്ത് ചെയ്താലും ഭാഗ്യം കൂടെയുണ്ടാകും. സാമ്ബത്തിക സ്ഥിതിയില്‍ വർദ്ധനവുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് വീട്ടില്‍ ചില തർക്കങ്ങള്‍ ഉണ്ടായേക്കാം. ദൈനംദിന ആവശ്യങ്ങള്‍ക്കായി ചില സാധനങ്ങള്‍ വാങ്ങാൻ സാധിക്കും. ഇത് നിങ്ങളുടെ ചെലവ് ഇരട്ടിയാക്കും. തൊഴിലിന് ശ്രമിക്കുന്നവർക്ക് വിജയം ലഭിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് നല്ലദിവസമാണ്. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ഏറെ ബഹുമാനം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ചില മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങല്‍ തളരരുത്. വിദ്യാർത്ഥികള്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാനാകും