video
play-sharp-fill

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുൽ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റർ വേഗതയിൽ പാഞ്ഞതിന് നോട്ടീസ് വന്നതിൽ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീർഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരിൽപോലും തനിക്കു പിഴയടയ്ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്.വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ സലാമിന്റെ ഓട്ടോ ഏപ്രിൽ 13ന് അമിത വേഗത്തിൽ പോയിയെന്നാണ് നോട്ടീസിൽ പറയുന്നത്.ഓട്ടോയുടെ ചിത്രം സഹിതമാണു നോട്ടിസ് ലഭിച്ചത്. ഒരു കാറിന് സമീപത്തിലൂടെ ഓട്ടോ പോകുന്നതാണ് ചിത്രത്തിൽ കാണുന്നത്. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സലാം പിഴയടച്ചു.വിഷയം ചർച്ചയായതോടെ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തി.ഓട്ടോയ്ക്ക് ഇത്ര വേഗത്തിൽ പോകാൻ പറ്റില്ലെന്നു തന്നെയാണ് അധികൃതരും പറയുന്നത്. ഓട്ടോയ്ക്കു സമീപമുണ്ടായിരുന്ന കാറിന്റെ അമിതവേഗം സലാമിന്റെ ഓട്ടോയുടേതായി തെറ്റിദ്ധരിച്ചു നോട്ടിസ് അയച്ചതാകാം എന്നാണ് കരുതുന്നത്.