Spread the love

കോട്ടയം: പോക്കറ്റടിക്കാരും സാമൂഹ്യവിരുദ്ധരും യാചകരും കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്റ്റാന്‍ഡിലെത്തി ബസിറങ്ങിയ പലർക്കും പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടു.

video
play-sharp-fill

പണം നഷ്ടമായ പലരും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരമറിയിച്ചിരുന്നു. എന്നാല്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാനാണ് ഇവർക്ക് പോലീസ് നല്കുന്ന നിര്‍ദേശം. നിരവധി സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍നിന്നു പഴ്‌സും മൊബൈല്‍ ഫോണുകളും നഷ്‌ടമായിട്ടുണ്ട്.

സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്‍റെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന്‍ കാണുകയും തുടര്‍ന്നു മറ്റു യാത്രക്കാരെയും കെഎസ്‌ആര്‍ടിസി ജീവനക്കാരെയും കൂട്ടി പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങള്‍ക്കു മുമ്പുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലാണു പോക്കറ്റടി കൂടുതലായും നടക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ ഇരുചക്ര പാര്‍ക്കിംഗ് ഭാഗത്തും ശുചിമുറി ഭാഗത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. സന്ധ്യാസമയങ്ങളില്‍ തിയറ്റര്‍ റോഡിലും വലിയ തോതില്‍ സാമൂഹ്യവിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും അനാശാസ്യ പ്രവര്‍ത്തകരും തമ്പടിക്കുന്നുണ്ട്.

പലപ്പോഴും ഇവിടങ്ങളില്‍ മദ്യപാനികള്‍ തമ്മില്‍ത്തല്ലുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും പതിവാണ്. യാത്രക്കാര്‍ വിവരമറിയിച്ചു പോലീസ് സ്ഥലത്തെത്തുമ്ബോഴേക്കും ഇവര്‍ രക്ഷപ്പെടുകയും ചെയ്യും. സന്ധ്യാസമയത്ത് സ്റ്റാന്‍ഡില്‍ പോലീസിന്‍റെ സാന്നിധ്യമുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരെയും പോക്കറ്റടിക്കാരെയും കണ്ടില്ലെന്നു നടിക്കുകയാണെന്നും പരാതിയുണ്ട്.

വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധരും മദ്യപാനികളും സ്റ്റാന്‍ഡിനുള്ളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പോക്കറ്റടിക്കാരെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.