
കോഴിക്കോട് : കൈവേലി ഇരുനില കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൈവേലി സ്വദേശി ചമ്പിലോറ നീളം പറമ്പത്ത് പരേതനായ കണാരൻ്റെ മകൻ വിജേഷ് (34) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്റെ പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു അപകടം. ഉയരത്തിനായി ഇട്ട പലക തെന്നിനീങ്ങി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്‌ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group