
മലപ്പുറം പൊന്നാനിയിൽ യുവാവ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പൊന്നാനി ഹിളർ പള്ളി പരിസരം താമസിക്കുന്ന അഷ്കർ (33) ആണ് വീട്ടിലെ റൂമിനുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് സ്വയം തീക്കൊളുത്തിയത്.
ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 8:30 ഓടെയാണ് സംഭവം, വീട്ടിൽ മറ്റാർക്കും പരിക്കുകൾ ഇല്ല.
8വർഷത്തോളമായി മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണ് അഷ്കർ. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി മരുന്ന് കഴിക്കാറില്ലെന്ന് വീട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
80ശതമാനത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട്. അഷ്ക്കറിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.