വിവാഹ വാഗ്ദാനം നല്‍കി പീഡനം; സ്വകാര്യ രംഗങ്ങള്‍ ഫോണിൽ ചിത്രീകരിച്ചു; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്തു പോലീസ്

Spread the love

ബാംഗ്ലൂരു: ബാംഗ്ലൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരു ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.

video
play-sharp-fill

തൻ്റെ മകളുടെ പരിശീലകനായിരുന്ന അഭയ്, നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായതെന്ന് യുവതി പറയുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിക്കുകയും ചെയ്തു.

എന്നാല്‍ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ തന്നെ ഭീഷണിപ്പെടുത്തി പ്രതി കടന്നുകളഞ്ഞുവെന്നാണ് പരാതി. കൂടാതെ അഭയ് യുവതിയുടെ സ്വകാര്യ രംഗങ്ങൾ ഫോണില്‍ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വസ്തുതർക്കവുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലേക്ക് പോയതെന്നാണ് അഭയ്യുടേതായി പൊലീസിന് ലഭിച്ച വീഡിയോയില്‍ അവകാശപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വീഡിയോയില്‍ അഭയ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group