Spread the love

കോട്ടയം: ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ നല്ല മത്തി കറി ആയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

മത്തി – 6 എണ്ണം
കാശ്മീരിചില്ലി പൌഡർ 3 അല്ലെങ്കില്‍ 4 സ്പൂണ്‍
മഞ്ഞള്‍ പൊടി -അര സ്പൂണ്‍
ഉലുവ- ഒരു നുള്ള്
കടുക്
ഇഞ്ചി – ചെറിയ കഷ്ണം
കുഞ്ഞുള്ളി – 4 എണ്ണം
വെളുത്തുള്ളി -3 എണ്ണം
മല്ലിപൊടി -കാല്‍ സ്പൂണ്‍
ഉപ്പ്‌ വെളിച്ചെണ്ണ
വേപ്പില
ഉണക്ക മുളക് – 2 എണ്ണം
കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്നു വിധം

ചൂടായ വെളിച്ചെണ്ണയില്‍, ഉലുവയും, കടുകും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുമ്പോള്‍ പൊടികള്‍ ചേർത്ത് കരിയാതെ ഇളക്കുക. കുടമ്ബുളിയും ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുമ്പോള്‍ ഉപ്പു ചേര്ക്കുക. മത്തിയും വേപ്പിലയും (കറി വേപ്പില) ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തില്‍ ആകുമ്ബോള്‍, പച്ച വെളിച്ചെണ്ണയും, വേപ്പിലയും (കറിവേപ്പില) ചേർത്ത് വാങ്ങാം.