Spread the love

തമിഴ്‌നാട്:  ജോലിക്ക് പോകാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. തമിഴ്‌നാട് കടലോറന്‍ കാട്ടുമന്നാര്‍ കോയിലിലിൽ  സി കണ്ണന്‍ (41)നല്‍കിയ പരാതിയിലൽ ഭാര്യ ദിവ്യ ഭാരതി (30) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

video
play-sharp-fill

കുഴല്‍ക്കിണര്‍ കുഴിക്കുന്ന യൂനിറ്റ് നടത്തുന്ന കണ്ണന്, ഭാര്യ സമീപത്തുളള അരിമില്ലില്‍ ജോലിക്ക് പോകുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും സ്ഥിരം വഴക്ക് ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചപരസ്പരം വഴക്കിട്ടതിന് ശേഷം കണ്ണന്‍ കിടന്നുറങ്ങി. ഭക്ഷണം തയ്യാറാക്കന്‍ എണ്ണതിളപ്പിച്ചിരുന്ന ദിവ്യ കിടന്നുറങ്ങിയ കണ്ണന്റെ മുട്ടിന് താഴെക്ക് എണ്ണ ഒഴിക്കുകയായിരുന്നു. വേദനകൊണ്ടുളള നിലവിളി കേട്ട് ഓടിവന്ന പരിസരവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 10 ശതമാനത്തോളം പൊള്ളേലേറ്റതായും ആരോഗ്യനില തൃപ്തികരമാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group