വൈദ്യുതി ബിൽ: ഇനി മുതൽ പണമായി സ്വീകരിക്കുക 1000 രൂപവരെ മാത്രം; കൗണ്ടറുകൾ കുറയും, ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റം

Spread the love

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ഇനി പരമാവധി 1000 രൂപ വരെ മാത്രമേ പണമായി സ്വീകരിക്കുകയുള്ളു. അതിൽ കൂടുതലുള്ള ബില്ലുകൾ നിർബന്ധമായും ഓൺലൈൻ മാർഗം വഴി അടയ്ക്കണം. പുതിയ തീരുമാനത്തെ കർശനമായി നടപ്പാക്കാൻ കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.

video
play-sharp-fill

രണ്ട് കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ഒന്ന് അടയ്ക്കുകയും ചെയ്യും. നിലവിൽ 70 ശതമാനം ബില്ലുകളും ഓൺലൈൻ വഴിയാണ് അടയ്ക്കുന്നത്. ഇതാണ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായത്.

ഇത് കൂടാതെ ബില്ല് അടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പണം സ്വീകരിച്ചിരുന്നുവെങ്കിൽ ഇനി മുതൽ രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ മാത്രമേ കൗണ്ടറുകൾ പ്രവർത്തിക്കൂ. അതുപോലെതന്നെ, ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നിടത്ത് ഇനി ഒരു കൗണ്ടറേ ഇനി ഉണ്ടാകൂ. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്ക് മാറ്റുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി മറ്റിടങ്ങളിലേക്ക് പുനർനിയമിക്കുകയോ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group