
പനച്ചിക്കാട്: പാതി തകർന്ന വീടുകൾ, അടച്ചുറപ്പില്ലാത്ത വാതിലുകൾ, ശുചിമുറികൾ പോലും ഉപയോഗശൂന്യമായ നിലയിൽ . കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ജി ‘പ്രവീൺ കുമാർ ആറു മാസങ്ങൾക്ക് മുൻപ് കോളനി സന്ദർശിച്ചപ്പോൾ കണ്ടത് അതിദയനീയ കാഴ്ചകൾ.
ഇന്നലെ മൂന്ന് വീടുകൾ അടക്കം ഇപ്പോൾ ആറ് വീടുകൾ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇടപെടലിൽ രണ്ടു ഘട്ടങ്ങളിലായി പൂർണ്ണമായോ ഭാഗികമായോ പുനർ നിർമ്മിച്ചു നൽകി. ചോർന്നൊലിക്കുന്ന മേൽക്കൂരകൾക്ക് പരിഹാരമുണ്ടാക്കി, തകർന്ന തറകൾ പലതും ടൈൽ പാകി മിനുസപ്പെടുത്തി, ഉപയോഗശൂന്യമായ വയറിംഗുകൾ പലതും മാറ്റി പുതിയത് സ്ഥാപിച്ചു. ഉപയോഗശൂന്യമായ ശുചിമുറികൾക പകരം പുതിയ ശുചിമുറികൾ നിർമ്മിച്ചു നൽകി.
നിയമ സംവിധാനത്തിൻ്റെ ഭാഗമായി നിൽക്കുമ്പോഴും സേവന മേഖലയിലെ അതി ദരിദ്രരുടെ സാഹചര്യങ്ങളെ നേരിട്ട് ഇടപെടലിലൂടെ എങ്ങനെ മാറ്റാൻ കഴിയും എന്നതിന് വലിയ മാതൃകയായി മാറി കോട്ടയം ലീഗൽ സർവ്വീസസ് അതോറിറ്റി
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണനാളിൽ കോളനി നിവാസികൾക്ക് മുഴുവൻ ഓണക്കോടിയും എല്ലാ കുടുമ്പങ്ങൾക്കും ഓണക്കിറ്റും സംഘടിപ്പിച്ച് നൽകിയതും ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിലായിരുന്നു.
ട്രൈബൽ വിഭാഗത്തെ പല മേഖലകളിലും മാറ്റി നിർത്തപ്പെടുമ്പോൾ കൂടെ നിന്ന് അവർക്കായി പ്രവർത്തിക്കുകയാണ് ലീഗൽ സർവീസസ് അതോറിറ്റി
2025 മാർച്ച് 28 നാണ് പനച്ചിക്കാട് മലവേടൻ ട്രൈബൽ കോളനിയെ ലീഗൽ സർവ്വീസസ് അതോറിറ്റി ഏറ്റെടുത്തത്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം അവർക്ക് തൊഴിൽ പരിശീലന മടക്കം നൽകി ജീവിത നിലവാരം ഉയർത്തി മുഖ്യധാരയിലേക്ക് അവരെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സീനിയർ സിവിൽ ജഡ്ജും , ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയമായ ജി’ പ്രവീൺ കുമാർ പറഞ്ഞു. റോട്ടറി ക്ളബ്ബും നല്ല മനസിനുടമകളായ ചില ആളുകളും , സഹപ്രവർത്തകരും പാരാലീഗൽ വാളണ്ടിയർമാരും, പാനൽ ലോയർമാരും കോളനിയുടെ മാറ്റത്തിനായി വേണ്ട സഹായങ്ങൾ നൽകി വരുന്നതായും ജഡ്ജ് പറഞ്ഞു







