‘ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക’ ; ബാറിൽ നിന്ന് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

കണ്ണൂർ :  ബാറിൽ വച്ച് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്.

കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പോലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ് അടിക്കുറുപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

‘ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്‌ണ ജയന്തി ദിനത്തിലായിരുന്നു വിവാദമായ പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പോലീസ് കേസെടുക്കുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്.