ഈ ഫോട്ടോയിൽ കാണുന്ന ചെങ്ങന്നൂർ സ്വദേശി സജീവ് (41) എന്നയാളെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായി;കാണാതാകുമ്പോൾ ധരിച്ചിരിക്കുന്നത് മെറൂൺ കളർ ഷർട്ടും കാവി മുണ്ടുമാണ്; താടിയും മുടിയും വളർത്തിയിട്ടുണ്ട്;ഇയാളെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ; ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ 0481-2597210 ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പി. എസ് :9497947157 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പി. എസ്: 9497980320

Spread the love

ഈ ഫോട്ടോയിൽ കാണുന്ന സജീവ് (41) എന്നയാളെ 11/09/2025 പകൽ 2 30 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായി. കാണാതാകുമ്പോൾ മെറൂൺ കളറിൽ ചെറിയ വെള്ളയും കറുപ്പും വരയോട് കൂടിയ ഹാഫ് ഷർട്ടും കാവി മുണ്ട് ധരിച്ചിട്ടുണ്ട്. കാവി മുണ്ടിനടിയിൽ വെള്ളമുണ്ടും ധരിച്ചിട്ടുണ്ട്. ആറടി ഉയരമുണ്ട് മുടിയും താടിയും വളർന്നിട്ടുണ്ട് . മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ട്. ഇടതു കൈയിൽ കറുത്ത ചരടുണ്ട്.

ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1364/ 2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ് .

ഇയാളെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ 0481-2597210

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പി. എസ് :9497947157

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പി. എസ്: 9497980320