
കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സ്സ്പെൻഷനിലായ എംഎല്‍എ രാഹുല്‍ മാംങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി.നായർ വീണ്ടും രംഗത്ത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതുജനങ്ങളുടെ തിടുക്കത്തിലുള്ള വിധിന്യായത്തെ താരം വിമർശിക്കുകയും ചെയ്തു.
സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിനെ തുടർന്നായിരുന്നു നടിയുടെ പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വരുമോ ,വരില്ല ,വരില്ലേ ,വരാതിരിക്കില്ല ,വരുമായിരിക്കും ,വന്നു .. ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ ..രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ് . ഇപ്പോള്‍ നിലവില്‍ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ,പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട് ,ആരെയും ധിക്കരിച്ചു എന്ന് പറയാൻ ആകില്ല .. സ്വതന്ത്രൻ ആയതുകൊണ്ട് ,സ്വന്തമായി തീരുമാനമെടുക്കാം’ സീമജി നായർ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.