ദിലീപ് സിനിമ ‘ഭഭബ’യില്‍ ദുല്‍ഖറും? ആകാംഷയോടെ ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രം

Spread the love

ദിലീപിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ഭഭബ’. ഇപ്പോഴിതാ സിനിമയിൽ ദിലീപിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍  ഇരുവരുടെയും ഒന്നിച്ച്‌ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഈ സംശയം ഉയർന്നത് .കൂടാതെ  ആരാധകര്‍ വലിയ ആവേശത്തിലാണ്.

ഏതാണ്ട് ഒരേ നിറമുള്ള ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്. രണ്ട് പേരും ഒന്നിച്ചു നടന്നുവരുന്നത് ചിത്രത്തില്‍ കാണാം. ദിലീപ് ചിത്രം ‘ഭഭബ’യില്‍ ദുല്‍ഖറും ഉണ്ടോ എന്നാണ് പല ആരാധകരും ചോദിക്കുന്നത് എന്നാൽ  എയര്‍പോര്‍ട്ടില്‍ വെച്ച്‌ ആകസ്മികമായി കണ്ടുമുട്ടിയതാകുമെന്നും ചിലർ പറയുന്നു .

അതേസമയം  ‘ഭഭബ’യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നത് നമ്മൾ നേരത്തെ അറിഞ്ഞതാണ് അതിനാലാണ് മോഹന്‍ലാലിനൊപ്പം ദുല്‍ഖറും ഉണ്ടെങ്കിലോ എന്ന്  ആരാധകരുടെ സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് ഭഭബയുടെ സംവിധാനം ചെയ്യുന്നത്.