
അടിമാലി:കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടം. കണ്ണൂർ പയ്യന്നൂരിൽ നിന്ന് ഉല്ലാസയാത്രയ്ക്കെത്തിയ 38 അംഗ സംഘം സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് പനംകുട്ടിയിൽ അപകടത്തിൽപെട്ടു. 16 പേർക്കു പരുക്കേറ്റു. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗവി സന്ദർശനത്തിനു ശേഷം രാമക്കൽമേടു വഴി തിരികെപ്പോകുമ്പോൾ ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്നാണു നിഗമനം.