
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സീ പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല സർക്കാർ മേധാവിയായി തിരഞ്ഞെടുത്തു.
ബുധനാഴ്ച അവർ ജെൻ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകർ കുറച്ചുകാലമായി നേപ്പാളില്‍ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജി, ഒരു ദേശീയ സർക്കാരിന്റെ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.